Society Today
Breaking News

കൊച്ചി: റേഡിയോ സര്‍ജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന, ഇന്റര്‍നാഷണല്‍ സ്റ്റീരിയോടാക്റ്റിക് റേഡിയോ സര്‍ജറി സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ  എജ്യുക്കേഷണല്‍ കോഴ്‌സിന് കൊച്ചി അമൃത ആശുപത്രിയില്‍ തുടക്കമായി. കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ത്രിദിന പരിപാടി അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍  ഡോ. പ്രേം നായര്‍ ഉദ്ഘാടനം ചെയ്തു.  ടര്‍ക്കിയിലെ സൈബര്‍ നൈഫ് സെന്ററിലെ പ്രൊഫസര്‍ സെല്‍കുക്ക് പീറ്റര്‍, എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ പ്രൊഫസര്‍ ഇയാന്‍ മക്കുച്ചിയോന്‍, യുഎസിലെ മിയാമി കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഡോ. രൂപേഷ് കൊട്ടെച്ച എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഫാക്കല്‍റ്റികള്‍  വിദ്യാഭ്യാസ ശില്‍പശാലയുടെ ആദ്യ ദിനത്തില്‍ പങ്കെടുത്തു.ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോഓങ്കോളജി (ഐഎസ്എന്‍ഒ), കൊച്ചിന്‍ ഓങ്കോളജി ഗ്രൂപ്പ് (സിഒജി), അസോസിയേഷന്‍ ഓഫ് റേഡിയേഷന്‍ ഓങ്കോളജി, ഇന്ത്യ (എആര്‍ഒഐ), ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (എന്‍എസ്‌ഐ), ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്റ്റീരിയോടാക്റ്റിക് ആന്‍ഡ് ഫങ്ഷണല്‍ ന്യൂറോ സര്‍ജറി (ഐഎസ്എസ്എഫ്എന്‍) എന്നിവയുടെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും , മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി നൂതന കാന്‍സര്‍, ട്യൂമര്‍ ചികിത്സാ സൗകര്യങ്ങളും, സൈബര്‍ നൈഫ് പോലുള്ള ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള റേഡിയോ സര്‍ജറി, ഓങ്കോളജി മേഖലകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  തലച്ചോറിലെയും തലയോട്ടിയിലെയും ട്യൂമറുകള്‍, അബ്‌ഡോമിനല്‍  ജനിറ്റോയൂറിനറി , ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ എന്നിവയുടെ ചികിത്സയില്‍ സ്റ്റീരിയോടാക്റ്റിക് സര്‍ജറിയുടെ മുന്നേറ്റം ' എന്ന വിഷയത്തിലാണ് ഇത്തവണത്തെ കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം അസുഖങ്ങളുടെ ചികിത്സയ്ക്കുള്ള റേഡിയോ സര്‍ജറി, സ്റ്റീരിയോടാക്റ്റിക് റേഡിയോ തെറാപ്പി എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂറോ സര്‍ജന്‍മാര്‍, ഓങ്കോളജിസ്റ്റുകള്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.റേഡിയോസര്‍ജറിയെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടത്  പ്രധാനമായും വിദേശത്തുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലാണ്.

കുറഞ്ഞ ചികിത്സാ കാലയളവാണ്  റേഡിയോ സര്‍ജറിക്ക് പ്രചാരമേറാന്‍ കാരണം. ചില കേസുകളില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ രോഗികള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യാന്‍ ഈ ചികിത്സാരീതിയിലൂടെ സാധിക്കുന്നതാണ്. സാധാരണഗതിയില്‍ ഉയര്‍ന്ന വരുമാനക്കാരാണ് റേഡിയോ സര്‍ജറി ചികിത്സ സാധാരണയായി തിരഞ്ഞെടുക്കാറുള്ളത് എന്നത്  ഇതിന്റെ ചിലവ് കൂടുതലാകും എന്നൊരു ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ഇത്രയും വേഗത്തില്‍ രോഗമുക്തി ലഭിക്കുന്നതിനാല്‍ ചിലവേറുമെന്ന തോന്നലിലേക്കും നയിച്ചു. എന്നാല്‍ അമൃത ആശുപത്രിയടക്കം ഇന്ത്യയില്‍ നടത്തിയ പഠനങ്ങള്‍ ഈ ധാരണകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന്  തെളിയിച്ചു. ഇത്തരം ചികിത്സ രോഗികളുടെ ചികിത്സയില്‍ വളരെയധികം മാറ്റങ്ങളുണ്ടാക്കിയതായും അവര്‍ക്ക് മികച്ച ആരോഗ്യത്തോടെയുള്ള ജീവിതം ലഭ്യമാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.  വിദേശരാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും റേഡിയോസര്‍ജറിക്ക് പ്രാധാന്യമുണ്ടെന്നാണ് ഈ പഠനത്തിലൂടെ തെളിഞ്ഞു.

അമൃത ആശുപത്രി നടത്തിയ ഒരു പഠനത്തില്‍ 138 ബ്രെയിന്‍ ട്യൂമര്‍ രോഗികളിലെ 251 മുറിവുകളില്‍ മുഴുവനായുള്ള ബ്രെയിന്‍ റേഡിയോ തെറാപ്പി ഒഴിവാക്കി പ്രത്യേകമായ റേഡിയോ സര്‍ജറി ചികിത്സ നടത്തിയപ്പോള്‍ 15 മാസത്തെ ശരാശരി കാലയളവിനുള്ളില്‍ 60 ശതമാനം രോഗികളിലും 12 മാസത്തിനുള്ളില്‍  മസ്തിഷ്‌കത്തിലെ മുറിവുകള്‍ നിയന്ത്രിതമായതായി കണ്ടെത്തി. ബാക്കി 30 ശതമാനം പേരില്‍   24 മാസങ്ങള്‍ക്കുള്ളിലും ഇത് നിയന്ത്രിതമായി.  9% രോഗികളില്‍ മാത്രമേ ഇത് പ്രതികൂലമായി കാണപ്പെട്ടുള്ളൂ. ഈ പഠനങ്ങള്‍ ഇന്ത്യയിലെ രോഗികള്‍ക്ക് ഏറ്റവും സാധുതയുള്ളതും സാധാരണവുമായ ഒരു ചികിത്സാ മാര്‍ഗമായി സ്റ്റീരിയോടാക്റ്റിക് റേഡിയോ സര്‍ജറിയെ ചൂണ്ടിക്കാട്ടുന്നു.കൊച്ചി അമൃത ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ദേബ്‌നാരായണ്‍ ദത്ത പറഞ്ഞു,
ബ്രെയിന്‍ മെറ്റാസ്റ്റാസിസ്, ലിവര്‍ ട്യൂമര്‍ തുടങ്ങിയ അവസ്ഥകളുള്ള രോഗികളില്‍  ഞങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലും പഠനങ്ങളിലും  പാശ്ചാത്യരാജ്യങ്ങള്‍ക്ക് സമാനമായ ചികിത്സകള്‍ ഇന്ത്യയിലും രോഗികള്‍ തിരഞ്ഞെടുക്കുന്നതായി കണ്ടെത്തി. ഇന്ത്യയിലെ  രോഗികളില്‍ ഒന്നിലധികം ബ്രെയിന്‍ കാന്‍സറുകള്‍ സാധാരണമാണ്. യുവാക്കളായ രോഗികളിലാകട്ടെ പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ മസ്തിഷ്‌കകാന്‍സര്‍ വ്യാപനമുണ്ട്.

ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം  പ്രൊഫസര്‍ രാകേഷ് ജലാലി പറഞ്ഞു. ' ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കുറഞ്ഞ ചികിത്സാ കാലയളവും ചെലവും കാരണം റേഡിയോ സര്‍ജറികള്‍ പ്രാപ്യമാകില്ല എന്ന മുന്‍ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടത്തിയ ഗവേഷണങ്ങള്‍ ഇത്തരം ധാരണകള്‍ ശരിയല്ലെന്ന് തെളിയിച്ചു. വിദേശരാജ്യങ്ങളിലേതു പോലെ റേഡിയോ സര്‍ജറിക്ക് ഇന്ത്യയിലും പ്രാധാന്യമുണ്ടെന്നാണ്  പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  ചികിത്സയുടെ ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയാണ് റേഡിയോ സര്‍ജറിയില്‍ പ്രതിഫലിക്കുന്നത്.ജപ്പാനിലെ ടോക്കിയോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അഡാച്ചി മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നിന്നുള്ള ഡോ. മിഖായേല്‍ ചെര്‍നോവ് പറഞ്ഞു.ലോകമെമ്പാടും പരിശീലന സേവനങ്ങളും ഗവേഷണങ്ങളും  നടത്തുന്നതിനുള്ള  പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പായി ഐഎസ്ആര്‍എസ് സയന്റിഫിക് കമ്മിറ്റി ഒരു പ്രോട്ടോക്കോള്‍ അധിഷ്ഠിത ചികിത്സാ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘനാളായി  മാനദണ്ഡങ്ങള്‍ അനുസരിച്ച് മികച്ച രീതിയില്‍ റേഡിയോ സര്‍ജറികള്‍ നടത്തുന്നത് പരിഗണിച്ചാണ് അമൃത ആശുപത്രിയെ   ഇന്ത്യയില്‍ ഐഎസ്ആര്‍എസ് കോഴ്‌സിന് ആതിഥേയത്വം വഹിക്കാന്‍ തിരഞ്ഞെടുത്തത്. റേഡിയോ സര്‍ജറിയുടെ മുന്നേറ്റങ്ങളും ഗവേഷണങ്ങളുമാണ് ഐഎസ്ആര്‍എസിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങള്‍, വിവരങ്ങളുടെ കൈമാറ്റം എന്നിവയാണ് ഇത്തരം കോഴ്‌സുകളിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.എല്ലാ ആളുകള്‍ക്കും താങ്ങാവുന്ന ചെലവില്‍ ഏറ്റവും മികച്ച ആരോഗ്യപരിചരണം ലഭ്യമാക്കുകയെന്ന  അമ്മയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയെന്നതാണ് അമൃത ആശുപത്രിയുടെ ലക്ഷ്യമെന്ന് അമൃത ഹോസ്പിറ്റല്‍സ്  ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു, 'ഗവേഷണം, ശാസ്ത്രാധിഷ്ഠിത സമീപനം എന്നിവയിലൂടെ സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ ആണ് അമൃത അവതരിപ്പിച്ചത്.  മനുഷ്യരാശിക്കുള്ള അമൃതയുടെ സമ്മാനമാണ് റേഡിയോ സര്‍ജറി. ഇത്തരം നൂതനവും വിപുലവുമായ ചികിത്സ  രോഗികള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍  ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ദിവസങ്ങളായി നടക്കുന്ന ശില്‍പശാല ആരോഗ്യവിദഗ്ധര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പങ്കിടാനും ക്ലിനിക്കല്‍ കേസുകളെപ്പറ്റിയുള്ള  ചര്‍ച്ചകള്‍ക്കുമുള്ള വേദിയാണ് ഒരുക്കുന്നത്

Top